ആദ്യാക്ഷരി

ജാലകം

Friday, January 8, 2010

ഇരുട്ട്

ഇരുട്ട്,
മനസ്സിന്റെ ആഴങ്ങളില്‍ 
പകലുകള്‍ ഒരു സങ്കല്പം മാത്രം. 
എങ്ങും ഇരുട്ട് 
ഇരുട്ട് മാത്രം.
 
അമ്പേറ്റു വീണ പക്ഷിയുടെ മിഴികളിലും 
ശാപത്തില്‍ പൊലിഞ്ഞ വേടന്റെ മുന്നിലും 
ബാക്കി ഇരുട്ട്. 
 
ശരശയ്യയിലെ പിതാമഹനും 
തുട തകര്‍ന്ന രാജാവിനും 
മക്കള്‍ നഷ്ടപ്പെട്ട അമ്മമാര്‍ക്കും 
മുന്നില്‍ ഇരുട്ട്. 
 
ഹിരോഷിമ, 
ബാഗ്ദാദ്,
പടയോട്ടങ്ങള്‍,
സാമ്രാജ്യങ്ങള്‍,
പിടഞ്ഞുവീണ് ജീവന്‍ വെടിയുന്ന 
പിഞ്ചുകുഞ്ഞുങ്ങള്‍...
ഇരുട്ട്...
എവിടെയും ഇരുട്ട്...
ഇരുട്ട് മാത്രം. 

1 comment:

JALAKAM said...

ഇരുട്ട്...
എവിടെയും ഇരുട്ട്...
ഇരുട്ട് മാത്രം