ആദ്യാക്ഷരി

ജാലകം

Friday, January 8, 2010

ഇരുട്ട്

ഇരുട്ട്,
മനസ്സിന്റെ ആഴങ്ങളില്‍ 
പകലുകള്‍ ഒരു സങ്കല്പം മാത്രം. 
എങ്ങും ഇരുട്ട് 
ഇരുട്ട് മാത്രം.
 
അമ്പേറ്റു വീണ പക്ഷിയുടെ മിഴികളിലും 
ശാപത്തില്‍ പൊലിഞ്ഞ വേടന്റെ മുന്നിലും 
ബാക്കി ഇരുട്ട്. 
 
ശരശയ്യയിലെ പിതാമഹനും 
തുട തകര്‍ന്ന രാജാവിനും 
മക്കള്‍ നഷ്ടപ്പെട്ട അമ്മമാര്‍ക്കും 
മുന്നില്‍ ഇരുട്ട്. 
 
ഹിരോഷിമ, 
ബാഗ്ദാദ്,
പടയോട്ടങ്ങള്‍,
സാമ്രാജ്യങ്ങള്‍,
പിടഞ്ഞുവീണ് ജീവന്‍ വെടിയുന്ന 
പിഞ്ചുകുഞ്ഞുങ്ങള്‍...
ഇരുട്ട്...
എവിടെയും ഇരുട്ട്...
ഇരുട്ട് മാത്രം. 

Wednesday, January 6, 2010

ശരിയും തെറ്റും

ശരിയും തെറ്റും നിശ്ചയിക്കാന്‍
വളരെ പ്രയാസമാണ്.
 
ഞാന്‍ ശരിയെന്നു കരുതുന്നത്
നിങ്ങള്‍ തെറ്റാണെന്നു പറയും
ഞാന്‍ തെറ്റെന്നു പറഞ്ഞാല്‍
നിങ്ങള്‍ ശരിയെന്നു സ്ഥാപിക്കും.
 
പ്ലീസ് ,
എന്നെ ഇങ്ങനെ കണ്ഫ്യൂസ് ചെയ്യിക്കല്ലേ. 

Tuesday, January 5, 2010

പ്രണയം

എന്റെ പ്രണയം
ഒരു അഗ്നിപര്‍വ്വതം പോലെയാണ്.
കാലമെത്രയായി!
 അതില്‍നിന്നു ഇപ്പോഴും
ചാരവും പുകയും
പുറത്തേക്ക് വരുന്നതു കണ്ടില്ലേ?